തക്കാളി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ. മധ്യപ്രദേശിലെ ഷാഹ്‌ദോലിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.
തന്നോട് ചോദിക്കാതെ ഭക്ഷണത്തില്‍ തക്കാളി ഉപയോഗിച്ചതാണ് ഭാര്യയെ ചൊടിപ്പിച്ചതെന്ന് യുവാവ് പറയുന്നു. ഭാര്യയെയും കുട്ടികളെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇയാള്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
സന്ദീപ് ബര്‍മൻ എന്ന റെസ്റ്റോറന്റ് ഉടമയാണ് ഭാര്യ ആരതിയെ കണ്ടെത്താൻ പൊലീസിനെ സമീപിച്ചത്. തന്നോട് ചോദിക്കാതെ ഭക്ഷണത്തില്‍ തക്കാളി ഇട്ടതിനെ തുടര്‍ന്ന് ഭാര്യ ദേഷ്യപ്പെടുകയായിരുന്നുവെന്നും പിന്നീട് ഇതേച്ചൊല്ലി വഴക്കുണ്ടായെന്നും യുവാവ് പറയുന്നു. വഴക്കിനൊടുവില്‍ ഭാര്യ മകളെയും കൂട്ടി വീടുവിട്ടിറങ്ങി ബസില്‍ കയറിപ്പോയെന്നാണ് യുവാവിന്റെ പരാതി.