KeralaNEWS

മായ വസന്തി എന്ന യാത്രക്കാരി എഴുതുന്നു

മ്മുക്കിടയിൽ രണ്ടുതരം ആളുകൾ ഉണ്ട്.
ഒന്ന് ഇരുട്ടിൽ ഒരു പെൺകുട്ടി തനിച്ചാകുമ്പോ അവസരം ആക്കുന്ന മരവഴകളും..
രണ്ട് ഈ ഫോട്ടോയിൽ കാണുന്നപോലെ ചില ആളുകളും.
കുറച്ച് ദിവസങ്ങൾക്കു മുൻപ് എറണാകുളത്തു നിന്നു ബസിൽ വരുമ്പോൾ രാത്രി 8:45 കഴിഞ്ഞു കാണും, എന്റെ ശ്രദ്ധക്കുറവ് കാരണം ഇറങ്ങേണ്ട സ്റ്റോപ്പ്‌ കഴിഞ്ഞു പോയി.. പെട്ടെന്ന് ചാടിയെഴുന്നേറ്റ് ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ഇറക്കിയാൽ മതി, ഹസ്ബൻഡ് വരും എന്ന് പറഞ്ഞപ്പോൾ…
ഈ സമയത്തു ഒറ്റക്ക് എങ്ങും നിൽക്കണ്ട എന്ന് പറഞ്ഞു എന്നെ വിളിക്കാൻ ആള് വരുന്നവരെ…യാത്രാക്കാരും (KMP)  എറണാകുളം കൂത്താട്ടുകുളം
ബസിലെ ജീവനക്കാരും ( ഡ്രൈവർ ചേട്ടനും  കണ്ടക്ടർ ചേട്ടനും )
10….15 മിനിറ്റോളം ബസ് നിർത്തി എനിക്ക് വേണ്ടി നഷ്ടപ്പെടുത്തിയ സമയം..
ചിലപ്പോഴൊക്കെ അങ്ങനെയാണ്…
അവരുടെ വീട്ടിലെ അമ്മയും സഹോദരിയുമൊക്കെ നമ്മൾ ആയി മാറാറുണ്ട്
ഒരുപാട്‌സ്നേഹം ❣️സന്തോഷം ❣️നന്ദി ❣️
© maya vasanthi

Back to top button
error: