KeralaNEWS

അധ്യാപകർക്ക് ഉൾപ്പെടെ തൊഴിലവസരങ്ങൾ

പട്ടികജാതി വിഭാഗക്കാര്‍ക്ക് ഇടുക്കി ജില്ലയില്‍ ട്യൂട്ടര്‍ നിയമനം

പട്ടികജാതി വകുപ്പിന് കിഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ 2023-24 അധ്യായന വര്‍ഷം രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് റെസിഡന്റ് ട്യൂട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Signature-ad

വാക്ക് ഇൻ ഇന്റര്‍വ്യൂ ആണ് നടത്തുന്നത്.ബിരുദവും ബി എഡുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ചൊവ്വാഴ്ച രാവിലെ 11 ന് ഇടുക്കി ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന വാക് ഇൻ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിയമനം താല്‍കാലികമായിരിക്കും. ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഒഴിവുകളുടെ എണ്ണം 6 (പുരുഷൻ-2,സ്ത്രീ-4 ). പ്രതിമാസ വേതനം 12,000 രൂപയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-296297.

ജൂനിയര്‍ ലക്ചറര്‍

തിരുവനന്തപുരം ഗവ. നഴ്സിങ് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് ജൂനിയര്‍ ലക്ചറര്‍മാരുടെ 18 ഒഴിവിലേക്ക് വാക് ഇൻ ഇന്റര്‍വ്യൂ നടത്തും. സംസ്ഥാനത്തെ ഏതെങ്കിലും ഗവ. നഴ്സിങ് കോളജില്‍ നിന്നുള്ള എം.എസ്.സി നഴ്സിങ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനും ആണ് യോഗ്യത. സ്റ്റൈപന്റ് പ്രതിമാസം 20,500 രൂപ. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 14ന് രാവിലെ 10നു കോളജില്‍ നേരിട്ട് ഹാജരാകണം.

അഭിമുഖം

തിരുവനന്തപുരം വട്ടിയൂക്കാവ്, സെൻട്രല്‍ പോളിടെക്നിക് കോളേജില്‍ ഇലക്‌ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂലായ് 11-ന് രാവിലെ 10 ന് കോളേജില്‍ നടക്കും. ഫസ്റ്റ് ക്ലാസ്സ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ് ബി.ടെക് / ബി ഇ. ആണ് യോഗ്യത. വിശദവിവരങ്ങള്‍ക്ക്: www.cpt.ac.in.

കമ്ബ്യൂട്ടര്‍ ഇൻസ്ട്രക്ടര്‍ നിയമനം

അട്ടപ്പാടി മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളില്‍ ദിവസവേതാനടിസ്ഥാനത്തില്‍ കമ്ബ്യൂട്ടര്‍ ഇൻസ്ട്രക്ടര്‍ നിയമനം. സ്കൂളില്‍ താമസിച്ച്‌ ജോലി ചെയ്യാൻ താത്പര്യമുള്ള 18 നും 35നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്ബ്യൂട്ടര്‍ സയൻസ് /ബി.സി.എ ബിരുദവും കമ്ബ്യൂട്ടര്‍ ഇൻസ്ട്രക്ടറായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 11 ന് ഉച്ചയ്ക്ക് രണ്ടിന് മുക്കാലിയിലെ അട്ടപ്പാടി മോഡല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം എത്തിച്ചേരണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924253347. ജില്ലാ ഇൻഫര്‍മേഷൻ ഓഫീസ് – പാലക്കാട്

ലക്ചറര്‍ നിയമനം: കൂടിക്കാഴ്ച 10 ന്

 

പാലക്കാട് ഗവ പോളിടെക്നിക് കോളെജില്‍ ലക്ചറര്‍ ഇൻ ഇലക്‌ട്രോണിക്സ് എൻജിനീയറിങ് തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എൻജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ ജൂലൈ 10 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ സ്ഥാപനത്തിന്റെ കല്ലിങ്കല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കോളെജ് ക്യാമ്ബസില്‍ ഇലക്‌ട്രോണിക്സ് എൻജിനീയറിങ് വിഭാഗം മേധാവി മുൻപാകെ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് പ്രിൻസിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.ജില്ലാ ഇൻഫര്‍മേഷൻ ഓഫീസ് – പാലക്കാട്.

Back to top button
error: