KeralaNEWS

മറുനാടന്‍ മലയാളി ഓണ്‍ലൈന്റെ പ്രവര്‍ത്തനം നിലച്ചു;ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു

തിരുവനന്തപുരം:മറുനാടന്‍ മലയാളി ഓണ്‍ലൈന്റെ പ്രവര്‍ത്തനം നിലച്ചു. ഓഫിസിലെ കംപ്യൂട്ടറുകളും ക്യാമറകളും പൊലീസ് പിടിച്ചെടുത്തതിനെ തുടർന്നാണിത്.25 കംപ്യൂട്ടറുകളും നാല് ലാപ് ടോപ്പുകളുമാണ് പിടിച്ചെടുത്തത്.

മറുനാടന്‍ മലയാളിയുടെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഓഫിസില്‍ എത്തരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.അതേസമയം മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഇപ്പോഴും ഒളിവിലാണ്. ഇയാളെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.വ്യാജവാര്‍ത്താ കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എത്രയും വേഗം കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഷാജന്‍ സ്‌കറിയയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.ഇതിന്റെ ഭാഗമായാണ് സ്ഥാപനത്തിന്റെ കൊച്ചി ഓഫിസിലും ജീവനക്കാരുടെ വീടുകളിലും  റെയ്ഡ് നടത്തിയത്. സംസ്ഥാന വ്യാപകമായാണ് ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്.

Signature-ad

 

വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്.

Back to top button
error: