ചേരുവകൾ
1. ചിക്കൻ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം
2. കാശ്മീരി ചില്ലി പൗഡർ -മൂന്ന് ടീസ്പൂൺ
കുരുമുളകു പൊടി – രണ്ട് ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് –
രണ്ടു ടീസ്പൂൺ
നാരങ്ങാനീര്- മൂന്ന് ടീസ്പൂൺ
റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
3. കോൺഫ്ളേക്സ് കൈ കൊണ്ടു പൊടിച്ചത് – അരക്കപ്പ്
അരിപ്പൊടി – അരക്കപ്പ്
കോൺ േഫ്ലാർ – അരക്കപ്പ്
കുരുമുളകു പൊടി – ഒരു ടീസ്പൂൺ
ഇറ്റാലിയൻ സീസണിങ് – രണ്ട്
ടീസ്പൂൺ
മുട്ടവെള്ള – 4 മുട്ടയുടേത്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവകൾ പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക. മൂന്നാമത്തെ ചേരുവകൾ യോജിപ്പിക്കുക. ചിക്കൻ കഷണങ്ങൾ ഇതിൽ പൊതിഞ്ഞ് മുട്ടയുടെ വെള്ളയിൽ മുക്കി വറുത്തെടുക്കാം.