KeralaNEWS

ജനറല്‍ നഴ്‌സിംഗ് 2023 കോഴ്‌സ്; വിമുക്തഭടന്മാരുടെ ആശ്രിതർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജനറല്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് 2023 കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടന്മാരില്‍ നിന്നും, പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കവേ മരണപ്പെട്ടവരുടെയും കാണാതായവരുടെയും മക്കളായ / ആശ്രിതരായ കുട്ടികള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശിപാര്‍ശയ്ക്കായ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷയുടെ പകര്‍പ്പും എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടന്റെ എക്‌സ് സര്‍വീസ്‌മെൻ ഐഡന്റിറ്റി കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസറില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സൈനിക ക്ഷേമ ഡയറക്ടര്‍, സൈനികക്ഷേമ വകുപ്പ്, വികാസ്ഭവൻ, തിരുവനന്തപുരം- 33 എന്ന മേല്‍ വിലാസത്തില്‍ ജൂലൈ 20ന് വൈകിട്ട് 5ന് മുമ്ബ് നല്‍കണം.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhs.kerala.gov.in ല്‍ ലഭ്യമാണ്.

Back to top button
error: