KeralaNEWS

സ്‌കൂളുകള്‍ക്ക് ഈ മാസം മൂന്ന് ശനിയാഴ്ചകളില്‍ പ്രവൃത്തി ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയില്ല. ഇന്ന് ഉള്‍പ്പെടെ ഈ മാസം മൂന്ന് ശനിയാഴ്ചകളില്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. ജൂലായ് 22, 29 തീയതികളില്‍ 10 വരെയുള്ള ക്ലാസുകാര്‍ക്ക് ക്ലാസുണ്ടാകും.

പ്രവൃത്തി ദിവസങ്ങളില്‍ പൊതു അവധി വരുന്ന ആഴ്ചകളിലെ ശനിയാഴ്ച ഈ അധ്യായന വര്‍ഷം പ്രവര്‍ത്തി ദിവസമായിരിക്കും. 17ന് കര്‍ക്കടക വാവിന്റെയും 28 മുഹറത്തിന്റെയും അവധിയായതിനാലാണ് 22 നും 29 നും കൂടി പ്രവൃത്തി ദിവസമാക്കിയത്.

Signature-ad

േനരത്തേ, സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങള്‍ 210 ആക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു. 2023-24 അക്കാദമിക വര്‍ഷത്തെ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്തി. അധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ വേണം എന്ന് നിഷ്‌കര്‍ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആഴ്ചയില്‍ അഞ്ച് ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാത്ത ആഴ്ചകളില്‍ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

Back to top button
error: