IndiaNEWS

ഉത്തര്‍പ്രദേശില്‍  മാഫിയ തലവന്മാരുടെ 500 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഖജനാവിലേയ്‌ക്ക് 

ലക്നൗ:ഉത്തര്‍പ്രദേശില്‍ പത്തോളം മാഫിയ തലവന്മാരുടെ 500 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ ഖജനാവിലേയ്‌ക്ക്.ഇതില്‍ ആതിഖ് അഹമ്മദിന്റെ മൂന്നര ബില്യണിന്റെ സ്വത്തുക്കളും ഉള്‍പ്പെടും.

കൊടും ക്രിമിനലുകളായ രാജേഷ് യാദവ് , പപ്പു ഗഞ്ജിയ , കെ എല്‍ പട്ടേല്‍ തുടങ്ങിയവരുടെ സ്വത്തുക്കളും കണ്ടുകെട്ടി സര്‍ക്കാര്‍ ഖജനാവിലേയ്‌ക്ക് ചേര്‍ക്കും.

 

Signature-ad

ആതിഖ് അഹമ്മദിന് ജുൻസി , ചകിയ , ലക്നൗ , സിവില്‍ ലൈൻസ് എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന 300 കോടിയുടെ സ്വത്തുക്കള്‍ ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട് .രാജേഷ് യാദവ് , പപ്പു ഗഞ്ജിയ , കെ എല്‍ പട്ടേല്‍ , മുസാഫര്‍ എന്നിവരുടെ ഭൂമികളും , വീടുകളും സര്‍ക്കാര്‍ ഖജനാവിലേയ്‌ക്ക് കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

Back to top button
error: