KeralaNEWS

സീതത്തോട്ടില്‍ പുലിക്കുട്ടിയെ കണ്ടെത്തി; പരിക്കെന്ന് സംശയം

പത്തനംതിട്ട: സീതത്തോട് കൊച്ചുകോയിക്കലില്‍നിന്നു പുലിക്കുട്ടിയെ കണ്ടെത്തി. ആറു മാസം പ്രായം വരുന്ന പുലിക്കുട്ടി ഇപ്പോള്‍ വനംവകുപ്പിന്റെ സംരക്ഷണത്തിലാണ്. വെള്ളിയാഴ്ച രാവിലെ 8.45-ഓടെയാണ് നാട്ടുകാര്‍ പുലിക്കുട്ടിയെ കണ്ടത്.

വനാതിര്‍ത്തി പങ്കിടുന്ന ഗ്രാമപ്രദേശമാണ് കൊച്ചുകോയിക്കല്‍. ഇവിടെനിന്ന് റോഡ് മുറിച്ചു കിടക്കുന്നതിനിടെയാണ് പ്രദേശവാസികള്‍ പുലിക്കുട്ടിയെ കണ്ടത്. തുടര്‍ന്ന് റോഡ് മുറിച്ച് കടന്നതിന് ശേഷം പുലിക്കുട്ടി ഒരു അരുവിയില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.

Signature-ad

പ്രദേശവാസികള്‍ സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാരെ അക്രമിക്കാനോ അവിടെ നിന്ന് രക്ഷപ്പെടാനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് പുലിക്കുട്ടിയെ പിടികൂടുന്നത്. വല ഉപയോഗിച്ചുള്ള കൂട്ടിലാണ് പുലിക്കുഞ്ഞിനെ അകപ്പെടുത്തിയത്.

പുലിക്കുട്ടിക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന സംശയം നിലവിലുണ്ട്. അതിനാല്‍ വിശദമായ പരിശോധന നടത്തുന്നതിനായി കോന്നി ഫോറസ്റ്റ് സ്റ്റേഷനില്‍നിന്നു വനംവകുപ്പിന്റെ മൃഗഡോക്ടര്‍ പ്രദേശത്തെത്തി പരിശോധിക്കും. ആവശ്യമായ ചികിത്സ നല്‍കിയതിന് ശേഷമായിരിക്കും പുലിക്കുഞ്ഞിനെ വനത്തില്‍ തുറന്നുവിടുകയെന്ന് അധികൃതര്‍ അറിയിച്ചു.

Back to top button
error: