IndiaNEWS

ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതം; ത്രിപുരയില്‍ കുട്ടികളടക്കം 6 മരണം

അഗര്‍ത്തല: ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാര്‍ഘട്ടില്‍ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ആറുപേര്‍ മരിച്ചു. പതിനഞ്ചുപേര്‍ക്ക് പരുക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കൊണ്ട് നിര്‍മിച്ച രഥം ഹൈവോള്‍ട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കൂട്ടിമുട്ടിയതാണു അപകടത്തിനു കാരണം. പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്.

ദുരന്തത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അഗര്‍ത്തലയില്‍നിന്നു സംഭവം നടന്ന കുമാര്‍ഘട്ടിലേക്കു യാത്ര തിരിച്ചതായി മണിക് സാഹ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ദുരന്തത്തില്‍ വളരെയധികം വേദനയുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കാന്‍ ആശംസിക്കുന്നു. ബുദ്ധിമുട്ടേറിയ ഘട്ടത്തില്‍ സര്‍ക്കാര്‍ ദുരന്തത്തിനിരയായവര്‍ക്കൊപ്പം ഉണ്ടാകുമെന്നും മണിക് സാഹ കുറിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

Back to top button
error: