KeralaNEWS

ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടിടിഇക്ക് നേരേ അക്രമം;വടകര സ്വദേശി അറസ്റ്റിൽ

കാസർകോട്:ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടിടിഇക്ക് നേരേ അക്രമം നടത്തിയ വടകര സ്വദേശി അറസ്റ്റിൽ.
ട്രെയിന്‍ ടിക്കറ്റ് സ്‌ക്വാഡ് ജീവനക്കാരന്‍ കണ്ണൂര്‍ കൂത്തുപറമ്ബിലെ എം.രാജേഷിനെ ആക്രമിച്ച സംഭവത്തിൽ വടകര എടച്ചേരി ചിറക്കം പുനത്തില്‍ വീട്ടില്‍ സി.പി.മുഹമ്മദലി (33)യെയാണ് കാസർകോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈ-മംഗളൂരു മെയിലിലെ ജനറല്‍ കംപാര്‍ട്ട്മെന്റിലാണ് ഇയാള്‍ ടിക്കറ്റില്ലാതെ യാത്രചെയ്തത്.ഇത് ചോദ്യം ചെയ്ത ടി.ടി.ഇ.യെ കഴുത്തില്‍ കയറിപ്പിടിക്കുകയും മർദ്ദിക്കുകയുമായിരുന്നു. പയ്യന്നൂരിനും കാഞ്ഞങ്ങാടിനും ഇടയിലായിരുന്നു സംഭവം.മറ്റു യാത്രക്കാർ ഇടപ്പെട്ട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

 

Signature-ad

പിന്നീട് ട്രെയിൻ കാസർകോട് എത്തിയപ്പോൾ ആര്‍.പി.എഫ്. എസ്.ഐ. എം.രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Back to top button
error: