തിരുവനന്തപുരം:ഈദ് അവധിയുടെ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിയതായി കേരള, എംജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യ സര്‍വകലാശാലകള്‍ അറിയിച്ചു.
കേരളയുടെ പരീക്ഷകള്‍ ജൂലൈ 4, 5 തീയതികളിലേക്കും കാലിക്കറ്റ് ജൂലൈ 6 ഓഗസ്റ്റ് 7 തിയതികളിലേക്കും കാലടി ആരോഗ്യ സര്‍വകലാശാലകളുടെ ജൂലൈ മൂന്നിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
അതേസമയം എംജി, കൊച്ചി സര്‍വ്വകലാശാലകള്‍ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.