പാട്ന:ബീഹാറിൽ അധ്യാപകരുടെ മര്‍ദ്ദനമേറ്റ പതിനഞ്ചുകാരന് മരിച്ചു.പൊതുസ്ഥലത്ത് പുകവലിച്ചതായിരുന്നു കാരണം.
ചമ്ബാരന്‍ സ്വദേശിയായ ബജ്രംഗി കുമാര്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്.കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബജ് രംഗി സുഹൃത്തുക്കള്‍ക്കൊപ്പം പുകവലിച്ചിരുന്നു. ഇതു കണ്ട അധ്യാപകൻ സ്കൂള്‍ കോമ്ബൗണ്ടിലേക്ക് വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി കുട്ടിയുടെ അമ്മയും സഹോദരിയും പറഞ്ഞു. കുട്ടിയെ ശരീരമാസകലം ബെല്‍റ്റ് കൊണ്ട് അടിച്ചതായും ഇവര്‍ പറയുന്നു.
അടിയേറ്റ് അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മുസാഫര്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.