വയനാട്: ജില്ലയില്‍ നന്ദിനി ഔട്ട്‌ലെറ്റുകള്‍ക്കെതിരെ പ്രതിഷേധവുമായി ക്ഷീരകര്‍ഷകര്‍. നന്ദിനി വരുന്നത് നിലവിലെ പാല്‍ സംഭരണ, വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറഞ്ഞു. വയനാട്ടില്‍ നന്ദിനിക്ക് കുറഞ്ഞ വിലക്ക് പാല്‍ വില്‍ക്കാനാകും. നിലവില്‍ നന്ദിനി പാല്‍ വില കൂട്ടി വില്‍ക്കുന്നത് കേരളത്തിലേക്കുള്ള ചരക്ക് നീക്കം ചെലവേറിയത് കൊണ്ടാണെന്നും കര്‍ഷകര്‍ പറഞ്ഞു. പശുക്കളുമായി റോഡിലിറങ്ങിയാണ് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മില്‍മയ്ക്ക് പാല്‍കൊടുത്തും ആനുകൂല്യം നേടിയും വളര്‍ന്നതാണ് നാട്ടിലെ ക്ഷീര സഹകരണ സംഘങ്ങള്‍. അവിടേക്ക് നന്ദിനയുടെ പാലും, മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും വരുമ്പോള്‍ ആശങ്കയുണ്ട്. മില്‍മയുടെ വിപണിക്ക് ഇളക്കമുണ്ടായാല്‍, സഹിക്കേണ്ടി വരിക ക്ഷീരകര്‍ഷകരാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
കേരളത്തില്‍ നന്ദിനി ഔട്ട്‌ലെറ്റുകള്‍ തുറന്നിരുന്നു. കര്‍ണാടകയിലെ നന്ദിനിയുടെ കേരളത്തിലേക്കുള്ള വരവിനെ മില്‍മ ശക്തമായി എതിര്‍ത്തു. നന്ദിനിയുടെ വരവ് സഹകരണ തത്വങ്ങളുടെ ലംഘനമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. അതാത് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന പാല്‍ അവിടെ തന്നെയാണ് വില്‍ക്കേണ്ടത്. ഇക്കാര്യം ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാമെന്ന് ബോര്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിരവധി വര്‍ഷങ്ങളായി പല പാല്‍ ഉല്‍പ്പന്നങ്ങളും ഇവിടെ വില്‍ക്കുന്നുണ്ട്. അതിന് യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടായിട്ടില്ല. പക്ഷേ പാല്‍ വില്‍ക്കുന്നത് അങ്ങനെയല്ല. അതത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല്‍ അവിടെ തന്നെയാണ് വില്‍ക്കേണ്ടത്. അത് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ച് വില്‍ക്കുന്നത് ശരിയല്ല. എന്നാല്‍, വിഷയത്തില്‍ കര്‍ണ്ണാടകയില്‍ നിന്നും മറുപടി കിട്ടിയിട്ടില്ല. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്കും സഹകരണമൂല്യങ്ങള്‍ക്കും എതിരായ നടപടി മാത്രമല്ല. അമൂലിനെ എതിര്‍ക്കുന്നത് പോലെ തന്നെ, ഇതും ചെയ്യാതിരിക്കണമെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. നന്ദിനിയുടെ വരവിന് മറുപടിയായി കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ മില്‍മയും തീരുമാനിച്ചിട്ടുണ്ട്.