ബംഗളൂരു:ഗോരക്ഷാ എന്ന പേരില്‍ ആര് നിയമം കൈയിലെടുത്താലും പിടിച്ച് അകത്തിടണമെന്ന് കർണാടക ഗ്രാമീണവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ.
ഗോരക്ഷകര്‍ക്കും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കര്‍ണാടക പൊലീസിനാണ് അദ്ദേഹം നിർദ്ദേശം നൽകിയത്.
ഇതിനായി കലബുര്‍ഗി ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം അദ്ദേഹം വിളിച്ചുചേര്‍ത്തിരുന്നു.’ബലിപെരുന്നാളാണ് വരുന്നത്. മുഴുവൻ പൊലീസ് ഇൻസ്പെക്ടര്‍മാരും സുപ്രണ്ടുമാരും കേള്‍ക്കണം. ആ ദളില്‍നിന്നാണ്, മറ്റേ ദളില്‍നിന്നാണെന്നൊക്കെ പറഞ്ഞ് ഗോരക്ഷാ സംഘങ്ങള്‍ വരും. അവര്‍ക്ക് കര്‍ഷകരുടെ ബുദ്ധിമുട്ട് അറിയില്ല. ചിലര്‍ ഓരോ ഷാള്‍ ധരിച്ച് ആ ദളുകാരനാണെന്നും ഇന്ന സംഘടനക്കാരനാണെന്നുമെല്ലാം പറഞ്ഞ് നിയമം കൈയിലെടുത്താല്‍ അവരെ പിടിച്ച് ജയിലിലിടണം’-ഖാര്‍ഗെ പറഞ്ഞു.