KeralaNEWS

വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

കാസർകോട്:വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു.മറ്റൊരു പശുക്കിടാവിന് കാലിന് കടിയേറ്റു.

ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ അബ്ദുല്‍ ഖാദറിന്റെ പശുക്കിടാവിനെയാണ് കടിച്ചു കൊന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ പശുക്കിടാക്കളുടെ കൂട്ടക്കരച്ചില്‍ കേട്ടാണ് അബ്ദുല്‍ ഖാദര്‍ പുറത്തിറങ്ങി നോക്കുന്നത്. എട്ടോളം തെരുവ്നായകള്‍ പശുക്കിടാക്കളെ അക്രമിക്കുന്നതാണ് കണ്ടത്.

 

Signature-ad

നായക്കൂട്ടത്തെ ഓടിച്ചതിന് ശേഷം നോക്കിയപ്പോഴാണ് ഒരു പശുക്കിടാവിന്റെ കഴുത്ത് ഭാഗത്ത് കടിയേറ്റ് ഇറച്ചി പറിച്ചെടുത്ത നിലയിലും മറ്റൊന്നിന്റെ കാലിന് കടിയേറ്റ നിലയിലും കാണുന്നത്. ബേക്കൂരിലും പരിസരത്തും തെരുവ്നായക്കൂട്ടത്തിന്റെ പരാക്രമം വര്‍ധിച്ചതോടെ നാട്ടുകാരും ഭീതിയിലാണ് .

Back to top button
error: