മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ചുമ, ജലദോഷം, വയറിളക്കം, ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ തുടങ്ങി നിരവധി രോഗങ്ങള്‍ ഇക്കാലത്ത് ശക്തിയാര്‍ജിക്കും.
അതിനാല്‍ മഴക്കാലത്ത് ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. മറ്റ് രോഗങ്ങളുള്ളവര്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിര്‍ത്തി രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കണം.
മഴക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. താപനില കുറവാണെങ്കിലും ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്.
ഇഞ്ചി, ഹെര്‍ബല്‍ ടീ, സൂപ്പുകള്‍ പോലെയുള്ളവ മഴക്കാലത്ത് കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടീ, കാമമൈല്‍ ടീ എന്നിവ പതിവാക്കുന്നതും ശരീരത്തിന് ഉത്തമമാണ്. ഇവ നിങ്ങളുടെ ശരീരത്തിന് ചൂടുപകരുക മാത്രമല്ല ചെയ്യുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ളവയാണ് ഈ പാനീയങ്ങള്‍. ഇത് നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
ആപ്പിള്‍, മാതളം, ഓറഞ്ച്, എന്നിവയില്‍ ധാരാളം മിനറല്‍സും, വിറ്റാമിന്‍സും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ശരീരത്തിന് പ്രതിരോധ ശേഷി പ്രദാനം ചെയ്യും.വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം പതിവാക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നാരങ്ങ, ഓറഞ്ച്, മുന്തിരി, തുടങ്ങിയവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെത്തുന്ന അന്യവസ്തുക്കളെ പ്രതിരോധിക്കുന്നത് ശ്വേതരക്താണുക്കളാണ്. ഈ ശ്വേതരക്താണുക്കളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു.
പച്ചക്കറികള്‍, പ്രോട്ടീന്‍, ധാന്യം എന്നിവയടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നത് രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. ഓട്‌സ്, ക്വിനോവ, തവിട് കലര്‍ന്ന ധാന്യം, എന്നിവ സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍, ആന്റി ഓക്‌സിഡന്റ്, മിനറല്‍സ് എന്നിവ അടങ്ങിയ പച്ചക്കറികള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങളുള്ളവയാണ് ഉള്ളിയും വെളുത്തുള്ളിയും. ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാനും ഇവയ്ക്ക് സാധിക്കും.
പച്ചക്കറികള്‍, മാംസം, ലെന്റില്‍സ് എന്നിവയുപയോഗിച്ച് സൂപ്പുണ്ടാക്കി കുടിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ശരീരത്തിലേക്ക് എത്തിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു.