ടൈം ഓഫ് ഡേ (ToD) താരിഫ് അവതരിപ്പിക്കല്‍, സ്മാര്‍ട്ട് മീറ്ററിംഗ് വ്യവസ്ഥകള്‍ യുക്തിസഹമാക്കല്‍ എന്നിവയാണ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ മാറ്റങ്ങള്‍.
ടൈം ഓഫ് ഡേ (ToD) താരിഫ് പ്രകാരം, ഒരു ദിവസത്തിലെ എല്ലാ സമയത്തും ഒരേ നിരക്കായിരിക്കില്ല ഈടാക്കുക. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനുകള്‍ സൗരോര്‍ജ്ജ മണിക്കൂറുകള്‍ എന്നു വിളിക്കുന്ന പകല്‍ സമയത്തെ എട്ടു മണിക്കൂറുകളില്‍ സാധാരണ നിരക്കാവും ഈടാക്കുക. അതേസമയം വൈദ്യുതി ഉപഭോഗം കൂടിയ തിരക്കേറിയ മണിക്കൂറുകളില്‍ ഈടാക്കുക 10-20% കൂടുതല്‍ തുകയായിരിക്കും.
10 കിലോവാട്ടിന് മുകളില്‍ പരമാവധി ആവശ്യകതയുള്ള വാണിജ്യ, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 2024 ഏപ്രില്‍ 1 മുതല്‍ ടിഒഡി താരിഫ് നടപ്പാക്കും. കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെയുള്ള മറ്റെല്ലാ ഉപഭോക്താക്കള്‍ക്കും 2025 ൽ ആകും പുതുക്കിയ താരിഫ് സമ്ബ്രദായം നിലവില്‍ വരിക. സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ച ശേഷം, സ്മാര്‍ട്ട് മീറ്ററുകളുള്ള ഉപഭോക്താക്കളുടെ കാര്യത്തില്‍ ഉടനടി ടിഒഡി താരിഫ് നടപ്പാക്കും