ഇടുക്കി: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പെണ്‍കുട്ടികളുടെ സംസാരത്തില്‍ ശബ്ദം കൂടിപ്പോയെന്ന് പറഞ്ഞ് സമീപത്ത് ഭക്ഷണം കഴിക്കാനെത്തിയ ഇറച്ചിക്കട ജീവനക്കാരന്‍ ബഹളം വച്ചു. ഇതു ചോദ്യം ചെയ്ത യുവാക്കളെ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ കുത്തി. മുരിക്കാശ്ശേരി ടൗണിലുള്ള എന്‍.എസ്.എം. ഹോട്ടലിലാണ് സംഭവം.
മൂന്നാം ബ്ലോക്ക് സ്വദേശി തുടിയംപ്ലാക്കല്‍ ബാലമുരളിക്കാണ് കുത്തേറ്റത്. ഇയാളെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇറച്ചിക്കട ജോലിക്കാരന്‍ പീച്ചാനിയില്‍ അഷറഫ് ആണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള സംസാരത്തില്‍ ശബ്ദം കൂടിപ്പോയെന്ന് പറഞ്ഞ് ഭക്ഷണം കഴിക്കാനെത്തിയ അഷറഫ് ബഹളം വച്ചു. ഈ സമയം ഭക്ഷണം കഴിക്കാനെത്തിയ മറ്റു യുവാക്കള്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും കടയുടമ ഇടപെട്ട് രംഗം ശാന്തമാക്കി.
തുടര്‍ന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യുവാക്കളെ പുറത്ത് കാത്തു നിന്ന് അഷറഫ് ആക്രമിക്കുകയായിരുന്നു എന്ന് കടയുടമയും ജീവനക്കാരും പറഞ്ഞു. തര്‍ക്കത്തില്‍ മദ്ധ്യസ്ഥത വഹിക്കുന്നതിനിടെയാണ് മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിക്ക് കുത്തേറ്റത്. ഇയാളെ മുരിക്കാശ്ശേരി സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ പ്രതി അഷറഫ് ഓടി രക്ഷപെട്ടു. പ്രതിക്കായി മുരിക്കാശേരി പോലീസ് അന്വേഷണം ആരംഭിച്ചു.