തലശ്ശേരി:തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന പാനൂർ ടൗണിലെ മൃഗസ്നേഹികള്‍ക്കെതിരെ നാട്ടുകാർ രംഗത്ത്.
ഭക്ഷണവും മറ്റും നൽകി തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നവർ നായ്ക്കളെ അവരവരുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്നും അല്ലാത്തപക്ഷം തങ്ങൾ അത് ചെയ്യുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
ടൗണിലെ മൃഗസ്നേഹികള്‍ക്കെതിരെ മനുഷ്യസ്നേഹി കൂട്ടായ്മയാണ് രംഗത്ത് വന്നിട്ടുള്ളത്.അറവുമാലിന്യങ് ങള് ഉള്‍പ്പെടെ ഭക്ഷണമായി ലഭിക്കുന്ന തെരുവുനായ്ക്കള്‍ പാനൂര്‍ ടൗണില്‍ അക്രമാസക്തമാവുന്ന സാഹചര്യമാണുളളത്.തെരുവുനായ്ക് കള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന് നഗരസഭ അധികൃതർ ആവശ്യപ്പെട്ടിട്ടും പിന്മാറാതെ മൃഗസ്നേഹികള്‍ നായകളെ സംരക്ഷിക്കുന്നത് മനുഷ്യജീവന് അപകടകരമായി മാറിയിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.