HealthNEWS

ജലദോഷത്തിന് മരുന്ന് വീട്ടിൽ തന്നെ

ലദോഷം കാര്യമായ രോഗമായി ആരും കാണാറില്ല.എങ്കിലും ജലദോഷം പിടിപെട്ടാലുള്ള അസ്വസ്ഥതകള്‍ അവര്‍ണനീയമാണ്. തലയ്ക്കാകെ എടുത്താല്‍ പൊങ്ങാത്ത ഭാരം.കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം ഒരുപോലെ ഒഴുകും.കഫക്കെട്ടും തൊണ്ട കാറലും വേറെ !
കോഴിസൂപ്പ് ആയിരുന്നു പാശ്ഛാത്യ നാടുകളില്‍ പഴയകാലത്ത് ജലദോഷത്തിനുള്ള “ഒറ്റമൂലി’ മൈമോനിഡെസ് എന്ന യഹൂദ വൈദ്യന്‍ എണ്ണൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ “മരുന്ന്’ രോഗികള്‍ക്കു നല്‍കിയതായി പറയപ്പെടുന്നു.ഈ ചിക്കന്‍ സൂപ്പിനു ചെയ്യാവുന്നത് നമ്മുടെ ചൂട് കഞ്ഞിവെള്ളത്തിനും കഴിയും.

ചൂട് പാനീയങ്ങള്‍ ഉള്ളിലേക്കു ചെല്ലുമ്പോള്‍ അടഞ്ഞുകിടക്കുന്ന മൂക്ക് തുറക്കുമെന്ന ശാസ്ത്രീയവശം മാത്രമാണ് ഇതിനു പിന്നിലെ രഹസ്യം. ജലദോഷ രോഗികള്‍ കഴിയുന്നതും ചൂടുള്ള വസ്തുക്കള്‍ മാത്രം കഴിക്കുക.ചൂടുവെള്ളത്തില്‍ മുഖം കഴുകുക.

ആവി പിടിക്കുന്നതാണ് അടുത്ത പരിഹാരമാര്‍ഗം.യൂക്കാലിപ്റ്റസ് ഓയില്‍, തുളസിയില തുടങ്ങിയവ തിളച്ച വെള്ളത്തിലിട്ട് തല അപ്പാടെ പുതപ്പുകൊണ്ട് മൂടി ആവി പിടിക്കുന്നത് കഫം പുറത്തേക്കു കളയുന്നതു കൂടാതെ മൂക്കടപ്പ് മാറാനും സഹായിക്കും.

മൂക്കടപ്പ് മാറ്റാന്‍ കാപ്സ്യൂള്‍, ടാബ്ലറ്റ്, തുള്ളിമരുന്ന്, സ്പ്രേ എന്നിവ ലഭ്യമാണ്. ഇവ രോഗത്തില്‍ നിന്ന് ഉടനടി ശമനം നല്‍കുകയും ചെയ്യും.പക്ഷേ, സ്പ്രേയും തുള്ളിമരുന്നും ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുന്നത് മൂക്കിനുള്ളിലെ ശ്ളേഷ്മാവരണത്തിനു ദോഷകരമാണ്.ഗുളികകള്‍ രക്തസമ്മര്‍ദം കൂടുന്നതിനും കാരണമാവും.
Signature-ad

നെഞ്ചില്‍ ചെറിയ തോതില്‍ ആവി കൊള്ളിക്കുന്നത് നല്ലതാണ്.കൂടാതെ ആവി അകത്തേക്ക് എടുക്കുകയും ചെയ്യാം.യൂക്കാലിപ്റ്റസ് ഓയില്‍ ചൂടുവെള്ളത്തില്‍ ഒഴിച്ച് തൊണ്ടയ്ക്കു പിടിക്കുന്നതും നല്ലതാണ്.അളവ് കൂടിപ്പോവരുതെന്നു മാത്രം.

ഒരു ഗ്ളാസ് ചൂടുവെള്ളത്തില്‍ തേനും നാരങ്ങാനീരും ഓരോ ടീസ്പൂണ്‍ വീതം കലക്കി കുടിക്കുന്നത് ചുമയില്‍ നിന്ന് ആശ്വാസം നല്‍കും.വിട്ടുമാറാത്ത ചുമയുള്ളവര്‍ അല്പം തേന്‍ തൊണ്ടയില്‍ കൊള്ളുന്നത് നല്ലതാണ്.

ശരീരവേദനയ്ക്കും പനിക്കും ആസ്പിരിന്‍, പാരസിറ്റമോള്‍, ഇബുപ്രൊഫെന്‍ എന്നിവ അടങ്ങിയ മരുന്നുകളാണ് സാധാരണ നല്‍കാറുള്ളത്.ഡോക്ടറുടെ നിരീക്ഷണത്തില്‍ ഇവ കഴിക്കാവുന്നതാണ്.

Back to top button
error: