അതേസമയം കഴിഞ്ഞ ഒൻപത് വര്‍ഷത്തിനിടെ കേരളത്തിന് കിട്ടിയത് രണ്ട് ട്രെയിൻ മാത്രമാണ്. കോച്ച് ഫാക്ടറി, ശബരി റെയില്‍പാത എന്നിവയെല്ലാം യാഥാര്‍ഥ്യമാകാതെ അവശേഷിക്കുകയാണ്.പുതിയ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ മാത്രമല്ല സ്റ്റോപ്പുകള്‍ അനുവദിക്കുന്നതില്‍ പോലും കേരളം വിവേചനം നേരിടുന്നു. പൊട്ടിപ്പൊളിഞ്ഞ കമ്ബാര്ട്ട്മെന്റുകളുമായാണ് പല ട്രെയിനുകളും കേരളത്തില്‍ ഓടുന്നത്. റെയില്‍വേക്ക് നഷ്ടമുണ്ടാക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഓരോ ബജറ്റിലും വാരിക്കോരി നല്‍കുമ്ബോഴാണ് കേരളം അവഗണന നേരിടുന്നത്.
കഴിഞ്ഞ സാമ്ബത്തികവര്‍ഷം 2.40 ലക്ഷം കോടി രൂപയാണ് റെയില്‍വേയുടെ വരുമാനം. മുൻ വര്‍ഷമിത് 1.91 ലക്ഷം കോടിയായിരുന്നു. 2019ല്‍ സതേണ്‍ റെയില്‍വേ 4482.49 കോടി രൂപ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റേണ്‍ സോണ്‍ 1574 കോടി രൂപ മാത്രമായിരുന്നു വരുമാനമുണ്ടാക്കിയത്.മറ്റു പല സോണുകളും പകുതി പോലും വരുമാനമില്ലാതെയാണ് പ്രവർത്തിക്കുന്നത്.