NEWS

ജില്ലകളിലാകെ പോളിങ് 40 ശതമാനം കടന്നു

ദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാകെ പോളിങ് 40 ശതമാനം കടന്നു.

മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ്. കോർപ്പറേഷനുകളിലും നഗസഭകളിലും മികച്ച പോളിങ്ങാണ്. 4 ജില്ലകളിലായി 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

Signature-ad

അതേസമയം, കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയേയും ബൂത്ത് ഏജന്‍റിനേയും സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പരാതി. പയ്യന്നൂര്‍ മുന്‍സിപാലിറ്റി നാലാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി കച്ചേരി രമേശനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പരിയാരം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്.

Back to top button
error: