NEWS

ഗൂഗിള്‍ നയം വ്യക്താമാക്കുന്നു: സൗജന്യ സ്‌റ്റോറേജ് അവസാനിക്കുമോ.?

ഗൂഗിള്‍ ഉപഭോക്താക്കളുടെ സൗജന്യ ക്ലൗഡ് സ്‌റ്റോറേജില്‍ മാറ്റം വരുന്നുവെന്നൊരു സന്ദേശം നമ്മുടെയൊക്കെ ഫോണിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി വന്നിട്ടുണ്ടാവും. സംഭവം നിസാരമെന്ന് കരുതി മാറ്റി വെക്കാന്‍ വരട്ടെ, ഗൂഗിള്‍ അവരുടെ നയത്തില്‍ മാറ്റം വരുത്തിയ വിവരം ഓരോരുത്തരും അറിയേണ്ടതായിട്ടുണ്ട്.

Signature-ad

2021 ജൂണ്‍ 1 മുതല്‍ ഗൂഗിള്‍ തങ്ങളുടെ പുതിയ നയം പ്രാബല്യത്തില്‍ വരുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഉപയോഗമില്ലാതെ കിടക്കുന്ന ജീമെയില്‍ അക്കൗണ്ട് ഒഴിവാക്കുന്നതും, സൗജന്യ സ്‌റ്റോറേജിന് പരിധി നിശ്ചയിക്കുന്നതും, കൂടുതല്‍ സ്റ്റോറേജ് ആവശ്യമുള്ള ഉപഭോക്താക്കളില്‍ നിന്നും പണം സ്വീകരിക്കുന്നതും പുതിയ നയത്തിന്റെ ഭാഗമായി ഗൂഗിള്‍ നടപ്പാക്കന്‍ സാധ്യതയുള്ള മാറ്റങ്ങളാണ്. ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലൗഡ് സ്‌റ്റോറേജ് വിപണയില്‍ നിന്നും കൂടുതല്‍ ലാഭം നേടാനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്ന് ആരോപണം ഉയരുമ്പോഴും സ്‌റ്റോറേജ് അലക്ഷ്യമായി ഉപയോഗിക്കാതെ ആവശ്യക്കാര്‍ക്ക് കൃത്യമായി ലഭ്യമാക്കുന്നതിന് വേണ്ടിയുമാണ് പുതിയ നീക്കമെന്നാണ് ഗൂഗിളിന്റെ പക്ഷം

മുന്‍പ് ഗൂഗിളില്‍ അക്കൗണ്ട് തുടങ്ങുന്ന ഉപോഭോക്താവിന് 15 ജിബി ക്ലൗഡ് സ്‌റ്റോറേജ് കമ്പിനി നല്‍കിയിരുന്നു. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ സൗകര്യം വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ മതിയായ സ്‌റ്റോറേജ് ആയിരുന്നു. ഇതിന് പിന്നാലെയാണ് 2015 ല്‍ ഗൂഗിള്‍ ഫോട്ടോസ് എന്ന സേവനം ആരംഭിക്കുന്നത്. 15 ജിബി ക്ലൗഡ് സ്‌റ്റോറേജിന് പുറമേയാണ് ഈ സേവനം ഉപയോക്താക്കള്‍ക്ക് കമ്പിനി നല്‍കിയിരുന്നത്. ഈ സേവനം മൂലം ക്വാളിറ്റി കൂടിയ ഫോട്ടോസും വീഡിയോസും അണ്‍ലിമിറ്റഡായി ഉപയോഗിക്കാനുള്ള അവസരവും ലഭിച്ചിരുന്നു.
പക്ഷേ ഈ സേവനത്തിന്റെ മറ്റൊരു വശം ഫോണിലെ സകല ഡിജിറ്റല്‍ ഡോക്യുമെന്റുകളും സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗൂഗിള്‍ ഫോട്ടോസിന്റെ ചുമതലയിലായി എന്നുള്ളതാണ്. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരത്തിലുള്ള യാതൊരുവിധ ഡേറ്റായും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഗൂഗിള്‍ ഫോട്ടോസിന് ഇല്ലാതാവുന്നു എന്ന പ്രത്യേകതയുണ്ട്. 2021 ജൂണ്‍ 1 മുതല്‍ അണ്‍ലിമിറ്റഡ് സൗജന്യ സ്റ്റോറേജ് സ്‌പേസ് കൂടി ഇല്ലാതാവുകയാണ്. ജൂണ്‍ 1 ന് ശേഷം ജീമെയില്‍ അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ലഭിക്കുന്ന 15 ജിബി സ്‌റ്റോറേജിലേക്കായിരിക്കും ഫോട്ടോസും മറ്റും സേവ് ചെയ്യപ്പെടുക. ജീമെയിലേയും ഗൂഗിള്‍ ഡ്രൈവിലേയും ഫയലുകള്‍ ജൂണ്‍ 1 മുതല്‍ സംരക്ഷിക്കപ്പെടുക ഈ ക്ലൗഡ് സ്റ്റോറേജിലായിരിക്കും

ഗൂഗിളിന്റെ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന നൂറ് കോടിയിലധികം ഉപയോക്തക്കള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഇത്രയും വലിയ സൗജന്യ സേവനം നല്‍കുന്നത് പര്യാപ്തമല്ലെന്ന കാരണത്താലാണ് ഗൂഗിള്‍ ഈ സൗജന്യ സേവനങ്ങള്‍ പിന്‍വലിക്കുന്നത്. ലോക്ഡൗണ്‍ കാലത്തിന് ശേഷം ജനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചുവെന്നും പ്രതിദിനം 43 ലക്ഷം ജിബി ഡേറ്റ കണ്ടന്റാണ് അപ്‌ലോഡ് ചെയ്യപ്പെടുന്നതെന്നും ഗൂഗിള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ സേവനം ആവശ്യമുള്ളവരിലേക്ക് സേവനം എത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം ആണെന്നാണ് ഗൂഗിളിന്റെ നിലപാട്.

15 ജിബി സൗജന്യ സേവനം അവസാനിച്ചാലും ജനങ്ങള്‍ക്ക് പണം നല്‍കി അധിക സ്റ്റോറേജ് സേവനം ഉപയോഗിക്കാം. ഇതിനായി ഗൂഗിള്‍ വണ്‍ എന്ന പ്രോഗ്രാമും തയ്യാറായിട്ടുണ്ട്. ഗൂഗിള്‍ വണ്‍ പദ്ധതി പ്രകാരം 130 രൂപയ്ക്ക് 100 ജിബി ലഭ്യമാകും, മാസം 210 രൂപയുടെ ഓഫറില്‍ 200 ജിബി ലഭ്യമാകും. ഇതിന് പുറമേ ഉപോഭോക്താക്കളുടെ ആവശ്യാനുസരണം വേറെയും ഓഫറുകളും പാക്കേജുകളും ഗൂഗിളിന്റെ പക്കലുണ്ട്.

Back to top button
error: