ഇതിന് താഴെയാണ് നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു കഴിയുന്നത്.കാലവര്‍ഷം ശക്തി പ്രാപിച്ചാല്‍ മുകളില്‍ നിന്നും പാറയും മണ്ണും വെള്ളവും കുത്തിയൊലിക്കും.കഴിഞ്ഞ വര്‍ഷം ആഴ്ചകളോളമാണ് ഇവിടെയുള്ളവര്‍ ക്യാമ്ബില്‍ അഭയം പ്രാപിച്ചത്. വാഹനങ്ങള്‍ അടക്കം ഒഴുകിപ്പോയിരുന്നു.
ഇപ്പോഴും അതിന്റെ അവശേഷിപ്പുകള്‍ ഇവിടെ കാണാം. വനത്തിലൂടെയുള്ള മലയോര ഹൈവേ ഉള്‍പ്പടെ അന്ന് തകര്‍ന്നതെല്ലാം അതേപടി തന്നെയുണ്ട്. തകര്‍ന്ന റോഡില്‍ ഇതുവരെയും അധികൃതര്‍ അറ്റകുറ്റ പണി നടത്തിയട്ടില്ല. ഇതോടെ മെഡിക്കല്‍ ആവശ്യത്തിന് പോലും വാഹനങ്ങള്‍ ആ വഴി വരില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിലെയാണ് കോളിച്ചാല്‍-മാലോം മലയോര ഹൈവേ പോകുന്നത്.
എങ്കിലും ആരും തിരിഞ്ഞുനോക്കാനില്ലാത്ത പ്രദേശത്തിന് ഇനിയുമൊരു കാലവര്‍ഷ കെടുതിയെ ചെറുക്കാൻ ശേഷിയുണ്ടാവില്ല.അതിനാൽ മഴദൈവങ്ങളെ പ്രീതിപ്പെടുത്തി ഓരോ ദിവസവും തള്ളിനീക്കുകയാണ് ഇവിടുത്തുകാർ.