KeralaNEWS

കൊച്ചി വാട്ടര്‍ മെട്രോയില്‍ 5ജി സര്‍വീസുമായി ഭാരതി എയര്‍ടെൽ

എറണാകുളം: കൊച്ചി വാട്ടര്‍ മെട്രോയില്‍ 5ജി സര്‍വീസുമായി ഭാരതി എയര്‍ടെല്‍. എല്ലാ സ്‌റ്റേഷനുകളിലും ഇനി 5ജി സര്‍വീസുകള്‍ ലഭ്യമാകും.

ഇതോടെ വാട്ടര്‍ മെട്രോയില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന ആദ്യ ടെലികോം ഓപ്പറേറ്ററായി എയര്‍ടെല്‍ മാറി.ഹൈക്കോടതി- വൈപ്പിൻ, വൈറ്റില-കാക്കനാട് ടെര്‍മിനലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സര്‍വീസ് ഉപയോഗിക്കാവുന്നതാണ്.

 

Signature-ad

കൊച്ചിയിലെ പത്തോളം ദ്വീപുകളെ പരസ്പരം ബന്ധിപ്പിച്ചാണ് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്തുന്നത്. വൈറ്റില മുതല്‍ കാക്കനാട്, ഹൈക്കോടതി മുതല്‍ വൈപ്പിൻ എന്നിങ്ങനെ രണ്ട് സര്‍വീസ് റൂട്ടുകളാണ് വാട്ടര്‍ മെട്രോയ്‌ക്കുള്ളത്.

Back to top button
error: