NEWS

അങ്ങനെ ആ ചോദ്യത്തിന് ഉത്തരമായി, മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്?

ര്‍ഷങ്ങളായി മനുഷ്യനെ അലട്ടുന്ന ഒരു ചോദ്യമുണ്ട്. മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത് എന്ന്? ലോകത്തിന്റെ പലയിടങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ നടന്നു. ജനിതക പരിവര്‍ത്തനത്തിന് വിധേയമായതിന്റെ ഭാഗമായി കോഴിയാണ് ആദ്യം ഉണ്ടായതെന്നാണ് ഒരു വിഭാഗം വാദിച്ചപ്പോള്‍ അല്ല മുട്ടയാണെന്നാണ് മറ്റൊരു വിഭാഗം വാദമുയര്‍ത്തി. എന്നാല്‍ ഇപ്പോഴിതാ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ഒരി വിഭാഗം ഗവേഷകര്‍ ‘ഉത്തരം കിട്ടാത്ത ചോദ്യത്തിന്’ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.

നേച്ചര്‍ ഇക്കോളജി ഇവല്യൂഷന്‍ എന്ന ജേണലിലാണ് ഗവേഷകര്‍ തങ്ങളുടെ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചത്. സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പത്തി കട്ടിയുള്ള തോടോടു കൂടിയ മുട്ടയിലൂടെയാണെന്നാണ് ഇവര്‍ പറയുന്നത്. അതായത് കോഴിക്ക് മുമ്പേ ഉണ്ടായത് മുട്ടയാണത്രേ. പഠനത്തിനായി 51 സ്പീഷ്യസുകളുടെ ഫോസിലുകള്‍, നിലനില്‍ക്കപ്പെടുന്ന ജീവിവര്‍ഗങ്ങള്‍ എന്നിവയെയാണ് പരീക്ഷണവിധേയമാക്കിയത്.

Back to top button
error: