CrimeNEWS

താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ വ്യാപാരിയായ മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍ മലപ്പുറം രണ്ടത്താണി സ്വദേശികളായ ഫവാസ്, സാബിത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.

നവംബര്‍ 22-നാണ് താമരശ്ശേരി സ്വദേശി അഷ്റഫിനെതട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്ക് ശേഷം ആറ്റിങ്ങലില്‍ ഉപേക്ഷിച്ചത്. വിദേശത്തുവെച്ചുണ്ടായ പണമിടപാട് തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ഒളിവിലായിരുന്ന ഒന്നാം പ്രതി അലി ഉബൈറാനെയും രണ്ടാംപ്രതി നൗഷാദിനെയും നേരത്തെഅന്വേഷണസംഘം പിടികൂടിയിരുന്നു.

 

 

Back to top button
error: