
ഇടുക്കി:കോഫി ബാര്‍ നടത്തുന്ന വനിതയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്ത കോൺഗ്രസ് നേതാവിനും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിനുമെതിരെ കേസ്.
പെരുവന്താനത്താണ് സംഭവം.പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജി പുല്ലാട്, കോണ്‍ഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ എ.എൻ. രാമദാസ് എന്നിവര്‍ക്കെതിരെയാണ് കടയുടമയായ യുവതി പരാതി നല്‍കിയത്.
സംഭവത്തിൽ പെരുവന്താനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അറസ്റ്റ് ഉള്‍പ്പെടെ നടപടി അടുത്തദിവസം ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.