ഫുജൈറ:ബജറ്റ് വിമാന കമ്ബനിയായ ‘സലാം എയര്‍’ ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നു.
ഒമാൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സലാം എയര്‍’ ജൂലൈ അഞ്ച് മുതലാണ് ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കുന്നത്.ഫുജൈറയില്‍ നിന്ന് മസ്കറ്റ് വഴി തിരുവനന്തപുരത്തേക്കാണ് സര്‍വീസ്. ജൂലായ് 16നാണ് ആദ്യത്തെ സര്‍വീസ്.
‘സലാം എയര്‍’ മസ്കത്തില് നിന്ന് കേരളത്തിലേക്ക് നേരത്തെ സര്‍വീസ് ആരംഭിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഫുജൈറയില്‍ നിന്ന് മസ്കത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോടെ ഫുജൈറയിലും സമീപപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കില്‍ നാട്ടില്‍ എത്താൻ ആകും. 40 കിലോ ലഗേജ് കൊണ്ടുപോകാൻ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ബുധൻ ദിവസങ്ങളിലായി രാവിലെ 9 മണിക്കും വൈകിട്ട് 8.15 നും ആയി ആഴ്ചയില്‍ ആകെ നാല് സര്‍വീസുകള്‍ ആണ് ഇപ്പോള്‍ ആരംഭിക്കുന്നത്.
തിരുവനന്തപുരം കൂടാതെ ജയ്പൂര്‍, ലക്നൗ എന്നിവിടങ്ങളിലേക്കും സലാം എയർ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്.