CrimeNEWS

വിദ്യ കരിന്തളം കോളജില്‍ ഹാജരാക്കിയതും വ്യാജ സര്‍ട്ടിഫിക്കറ്റ്; മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: വ്യാജ രേഖ കേസിലെ പ്രതിയായ എസ്.എഫ്.എ. മുന്‍ േനതാവ് കെ വിദ്യയെ 12 ാം ദിവസവും കണ്ടെത്താനാകാതെ പോലീസ്. വിദ്യ വടക്കന്‍ കേരളത്തിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

കേസില്‍ തെളിവു ശേഖരണം പൂര്‍ത്തിയായെന്ന് അഗളി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. വിദ്യക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പോലീസ് കോടതിയെ അറിയിച്ചു. വിദ്യ വ്യാജ രേഖ ചമച്ചുവെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണം. ഇതിനായി വിദ്യയെ വിശദമായി ചോദ്യം ചെയ്യണമെന്നും പോലീസ് വ്യക്തമാക്കി.

Signature-ad

അതിനിടെ, വിദ്യ കരിന്തളം സര്‍ക്കാര്‍ കോളജില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു കണ്ടെത്തി. കൊളജിയേറ്റ് എജുക്കേഷന്‍ അധികൃതരാണ് പരിശോധയില്‍ ഇക്കാര്യം കണ്ടെത്തിയത്. വിദ്യക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കമുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും.

പിഎച്ച്ഡിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. വിദ്യയുടെ വിഷയം യോഗത്തില്‍ ചര്‍ച്ചയായേക്കും.

കേസില്‍ അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍, അന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ വിശദ മൊഴി അഗളി പോലീസ് എടുത്തു. സിസിവിടി ദൃശ്യങ്ങളും ശേഖരിച്ചു.

 

Back to top button
error: