KeralaNEWS

നായ കുറുകെ ചാടി; ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു

പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് ഇരുചക്ര വാഹനം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാലക്കാട് കുത്തനൂര്‍ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്.
വാഹനം ഓടിച്ച പഴനി എന്ന യുവാവിന് പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങി വരുമ്ബോള്‍ നൊച്ചുള്ളിയില്‍ വെച്ച്‌ ഇരുവരും സഞ്ചരിച്ച വാഹനം നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റി മറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പരുക്കേറ്റ ഉഷ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

Back to top button
error: