LocalNEWS

ഈരാറ്റുപേട്ടയിൽ പനി വ്യാപകമാകുന്നു;ആശുപത്രി 25 കിലോമീറ്റർ അപ്പുറത്ത്

കോട്ടയം:ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും പനി വ്യാപകമാകുന്നു.വൈറല്‍പനിയും ഡെങ്കിപ്പനിയും മറ്റ്‌ അനുബന്ധ രോഗങ്ങളും മലയോര മേഖലയില്‍ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
മലയോര മേഖലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്‌. ഉന്നത നിലവാരമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ ഈരാറ്റുപട്ട നഗരസഭയിലോ സമീപ പഞ്ചായത്തുകളിലോ നിലവിലില്ലാത്തത്‌ കാരണം പാലാ ജനറല്‍ ആശുപത്രിയിലോ കോട്ടയം മെഡിക്കല്‍ കോളേജിലോ എത്തേണ്ട അവസ്‌ഥയിലാണ് നിലവിൽ രോഗികൾക്ക്‌.
ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്ററുകള്‍ അകലെയാണ് പാലാ ജനറല്‍ ആശുപത്രി.എന്നാല്‍ പലപ്പോഴും ഇവിടെ കിടക്കകള്‍ ലഭ്യമല്ല.ഇത്‌ സാധാരണക്കാര്‍ക്ക്‌ വളരെയെറെ ബുദ്ധിമുട്ടുണ്ടാകുന്നു.ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രി ഒ.പി യില്‍ എത്തുന്നത്‌ ദിവസേന 400 ലധികം രോഗികളാണ്‌.ഇതില്‍ 80 ശതമാനവും പനി ബാധിതരാണെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു.സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെയും, വീടുകളില്‍ വിശ്രമിക്കുന്നവരുടെയും കണക്ക്‌ എടുത്താല്‍ ഇതിലും ഇരട്ടിയാണ്‌.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന്‌ കേരള ഹൈക്കോടതി മൂന്ന്‌ വര്‍ഷം മുൻപ് ഉത്തരവിട്ടിട്ടും ഇതുവരെയും ‌ നടപ്പിലാക്കിയിട്ടില്ല.50 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയാണ് മലയോര മേഖലയിൽ നിന്നുള്ളവരുടെ നിലവിലെ ആശ്രയം.

Back to top button
error: