പത്തനംതിട്ട: ജില്ലയില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ശബരിമല വനപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ കക്കി, പമ്ബ, മൂഴിയാര്‍, ആനത്തോട് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരന്നിട്ടുണ്ട്.പമ്ബ, മണിമല, അച്ചന്‍കോവില്‍ നദികളിലും ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളാണ്.ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ മുൻകൂട്ടി നല്‍കിയിട്ടുണ്ട്. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.
കാലവർഷം ആരംഭിച്ച ശേഷം സംസ്ഥാനത്ത് മഴ ഏറ്റവും കുറവ് ലഭിച്ചത് പത്തനംതിട്ടയിലാണ്.ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിൽ എല്ലാ പ്രദേശത്തും ഒരുപോലെ മഴ ലഭിച്ചിട്ടില്ല തിരുവല്ല, അടൂര്‍ താലൂക്കുകളിലാണ് കുറവ് മഴ രേഖപ്പെടുത്തിയത്.പത്തനംതിട്ട നഗര പ്രദേശത്ത് സാമാന്യം നല്ല രീതിയില്‍ മഴ കിട്ടിയിട്ടുണ്ട്. റാന്നി, വടശ്ശേരിക്കര പ്രദേശങ്ങളില്‍ ചില ദിവസങ്ങളില്‍ 350ലധികം മി.മീറ്റര്‍ മഴ ലഭിച്ചു.
മഴയുടെ കണക്ക് (ജൂണ്‍ ഒന്ന് മുതല്‍ 10വരെ)
അത്തിക്കയം -410 മി. മീ
മൂഴിയാര്‍ -282.8
വെണ്‍കുറിഞ്ഞി -301.5
മണ്ണീറ -295,86
കോന്നി എസ്റ്റേറ്റ് -156.6
പെരുന്തേനരുവി -291.2
ഏനാദിമംഗലം -153
കക്കി ഡാം -156
കരിമ്ബനത്തോട് -261.74
കുന്നന്താനം -123.5
തിരുവല്ല -113.7
കുമ്മണ്ണൂര്‍ -229.37
വടശ്ശേരിക്കര -342
ളാഹ -325
ആങ്ങമൂഴി -208
കുരുടാമണ്ണില്‍ -183. 2
നിലക്കല്‍ -173.6.