ഗുവാഹത്തി: അസമില്‍ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകൻ അറസ്റ്റില്‍. ബിജെപിയിലെ പ്രധാന വനിതാ നേതാക്കളിലൊരാളായ ജൊനാലി നാഥ് ബെയ്ഡോ കൊല്ലപ്പെട്ട കേസില്‍ കാമുകൻ ഹസൻസൂര്‍ ഇസ്ലാം ആണ് അറസ്റ്റിലായത്.
ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ഗോല്‍പാറ ജില്ലാ പ്രസിഡന്റായ ജൊനാലിയെ തിങ്കളാഴ്ചയാണ് കൃഷ്ണസാല്‍പാര്‍ പ്രദേശത്തെ ദേശീയപാതയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ജൊനാലിയും ഹസൻസൂറും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇതിനിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ഈ ബന്ധത്തെ ജൊനാലി ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഇയാള്‍ ജൊനാലിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.