IndiaNEWS

തിരുവനന്തപുരത്തു നിന്നും മൈസൂർ, ഹംപി,ഗോവ യാത്രയുമായി ഇന്ത്യൻ റയിൽവേ

ന്ത്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കാനുള്ള സുവര്‍ണ്ണാവസരമൊരുക്കി ഇന്ത്യൻ റെയില്‍വേ.

റെയില്‍വേയുടെ ഭാരത് ഗൗരവ് ടൂര്‍ പാക്കേജിലൂടെയാണ് മൈസൂര്‍, ഹംപി, ഷിര്‍ദി, ശനി ശിംഗനാപൂര്‍, നാസിക്, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുങ്ങുന്നത്.

 

Signature-ad

ഈ പാക്കേജിലെ അടുത്ത ട്രെയിൻ ഈ മാസം 17 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. യാത്രക്കാര്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂര്‍ ജംഗ്ഷൻ, ഈറോഡ് ജങ്ഷൻ, സേലം എന്നിവിടങ്ങളില്‍ നിന്ന് ഈ വണ്ടിയില്‍ കയറാം.

 

ജൂണ്‍ 17 ന് കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ജൂണ്‍ 26 ന് അവസാനിക്കും. എ.സി. ത്രീ ടയര്‍, സ്ലീപര്‍ ക്ലാസ് എന്നിവയുള്‍പ്പടെ 754 യാത്രക്കാര്‍ക്കാണ് പ്രവേശനം. മടക്കയാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ ഇറങ്ങാം.

 

 

നോണ്‍ എ.സി. ക്ലാസിലെ യാത്രയ്ക്ക് 18,350 രൂപയും തേര്‍ഡ് എ.സി. ക്ലാസിലെ യാത്രയ്ക്ക് 28,280 രൂപയുമാണ് ടിക്കറ്റ്. എ.സി. ഹോട്ടലുകളിലായിരിക്കും താമസം. കാഴ്ചകള്‍ കാണാനായി പോകുമ്ബോള്‍ സുരക്ഷ ജീവനക്കാരുടെയും ഗൈഡുമാരുടെയും സേവനങ്ങളും ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സി. സൗകര്യവും ലഭ്യമാണ്.

 

 

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Back to top button
error: