NEWSTech

സ്വന്തം ഫോണില്‍ വീട്ടില്‍ ഇരുന്നുതന്നെ റീചാര്‍ജ് ചെയ്യാം;തെറ്റിപ്പോയാലും പണം തിരികെ ലഭിക്കും

ന്ന് നമുക്ക് സ്വന്തം ഫോണില്‍ വീട്ടില്‍ ഇരുന്നുതന്നെ ഫോണ്‍ റീചാര്‍ജ് ചെയ്യാം.ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിങ്ങനെ റീചാര്‍ജ് ചെയ്യാനായി നാം വ്യത്യസ്ത യു.പി.ഐ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്.എന്നാൽ തിടുക്കത്തില്‍ റീചാര്‍ജ് ചെയ്യുമ്ബോള്‍ നല്‍കുന്ന മൊബൈല്‍ നമ്ബര്‍ ചിലപ്പോള്‍ തെറ്റിപ്പോകാറുണ്ട്. ചെറിയ റീചാര്‍ജാണ് ചെയ്യുന്നതെങ്കില്‍ ആ തുക പോട്ടേന്ന് വെക്കാറാണ് പതിവ്. എന്നാല്‍ വലിയ തുകയ്ക്ക് റീചാര്‍ജ് ചെയ്ത് അബന്ധം സംഭവിച്ചാലോ.. ഈ പണം തിരികെ ലഭിക്കാന്‍ വഴിയുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?

ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് ഏതാണോ അതാത് കസ്റ്റമര്‍ കെയര്‍ നമ്ബറിലേക്ക് വിളിച്ച്‌ ഇക്കാര്യം പറയുക എന്നതാണ്. വിളിച്ചു പറഞ്ഞാല്‍ മാത്രം പോര, സെര്‍വീസ് പ്രൊവൈഡറുടെ മെയില്‍ തെറ്റി റീചാര്‍ജ് ചെയ്ത മൊബൈല്‍ നമ്ബര്‍, ട്രാന്‍സാക്ഷന്‍ ഐ.ഡി, റീചാര്‍ജ് ചെയ്ത തുക എന്നീ വിശദാംശങ്ങള്‍ ഉള്‍പ്പെടെ അപേക്ഷ അയക്കുകയും വേണം.

VI- [email protected]
എയര്‍ടെല്‍- [email protected]
JIO- [email protected] -എന്നിങ്ങനെയാണ് ഇ-മെയില്‍ ഐ.ഡികള്‍

Signature-ad

 

നിങ്ങള്‍ വിശദാംശങ്ങളും അയയ്ക്കുമ്ബോള്‍, കമ്ബനി ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ ശരിയെന്ന് ഉറപ്പുവരുത്തിയ ശേഷം നിങ്ങളുടെ പണം തിരികെ നല്‍കും. ഇനി സര്‍വീസ് പ്രൊവൈഡര്‍ ഇത് ചെയ്ത് തന്നില്ലെങ്കില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ് ലൈന്‍ ( എന്‍.സി.എച്ച്‌) നമ്ബറിലേക്ക് (1800-11-4000 അല്ലെങ്കില്‍ 1915) ലേക്ക് വിളിച്ച്‌ അല്ലെങ്കില്‍ അവരുടെ consumerhelpline.gov.in എന്ന വെബ്‌സൈറ്റില്‍ കംപ്ലൈയന്റ് രജിസ്റ്റര്‍ ചെയ്യാം.

Back to top button
error: