IndiaNEWS

ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം വാങ്ങാം; ഭക്ഷണവും വെള്ളവും സൗജന്യം

ന്യൂഡൽഹി:ട്രെയിൻ വൈകിയോടുന്നത്  നമ്മുടെ രാജ്യത്ത് വളരെ സാധാരണമായ കാര്യമാണ്.കാലാവസ്ഥ, സാങ്കേതിക തകരാറുകള്‍ എന്നിങ്ങനെ പലപല കാരണങ്ങള്‍ ഇങ്ങനെ തീവണ്ടി വൈകുന്നതിനു പിന്നിലുണ്ടാകാം.
ചെറുതല്ലാത്ത ബുദ്ധിമുട്ടുകളാണ് ഇത്തരം വൈകിയോടലുകള്‍ മൂലം യാത്രക്കാര്‍ക്കും ഉണ്ടാകുന്നത്.എന്നാല്‍ ഇങ്ങനെ സംഭവിച്ചാല്‍ റെയില്‍വേ ചില നിബന്ധനകള്‍ക്കനുസൃതമായി ടിക്കറ്റ് റീഫണ്ട് നല്കുന്ന കാര്യം പല യാത്രക്കാര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.നിങ്ങളുടെ ട്രെയിൻ വൈകിയോടുകയാണെങ്കില്‍ എങ്ങനെ ഇന്ത്യൻ റെയില്‍വേയില്‍ നിന്നും റീഫണ്ട് ലഭ്യമാക്കാം എന്നും ട്രെയിൻ യാത്രയില്‍ എങ്ങനെ പണം ലാഭിക്കാം എന്നും നോക്കാം.
വൈകിയോടുന്ന, അല്ലെങ്കില്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തില്‍ നിന്നും വ്യത്യസ്തമായി മൂന്നു മണിക്കൂറോ അതില്‍ കൂടുതല്‍ നേരമോ വൈകിയോടുന്ന ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് റീഫണ്ട് ലഭിക്കുവാൻ അര്‍ഹതയുള്ളത്. നിങ്ങളുടെ ബോര്‍ഡിങ് സ്റ്റേഷനില്‍ ട്രെയിന് വരേണ്ട സമയത്തേക്കാള്‍ മൂന്ന് മണിക്കൂറോ അതിലധികമോ വൈകിയാല്‍ ടിക്കറ്റിനായി മുടക്കിയ മുഴുവൻ തുകയും റെയില്‍വേ റീഫണ്ട് ലഭിക്കും.

ട്രെയിൻ ടിക്കറ്റ് എങ്ങനെ ക്യൻസല്‍ ചെയ്യാം എന്നത് ടിക്കറ്റ് നിങ്ങളെങ്ങനെയെടുത്തു എന്നതിനെയാശ്രയിച്ചാണ്. റെയില്‍വേ കൗണ്ടര്‍ വഴിയെടുത്ത ടിക്കറ്റാണെങ്കില്‍ നേരെ നിങ്ങള്‍ യാത്ര പുറപ്പെടേണ്ട സ്റ്റേഷന്റെ കൗണ്ടറിലെത്തി അവിടെ ടിക്കറ്റ് നല്കി റദ്ദാക്കാം. റീഫണ്ട് തുകയും അപ്പോള്‍ത്തന്നെ അവിടെനിന്ന് ലഭിക്കും.

 

Signature-ad

അതേസമയം ഓണ്‍ലൈനായി എടുത്ത ടിക്കറ്റാണെങ്കില്‍ ഐആര്‍സിടിസി ആപ്പ് അല്ലെങ്കില്‍ സൈറ്റ് വഴി ടിക്കറ്റ് റദ്ദാക്കാം. ട്രെയിന്‍ നിങ്ങളുടെ സ്റ്റേഷനില്‍ എത്തുന്നതിനു മുൻപായി ടിക്കറ്റ് ക്യാൻസല്‍ ചെയ്താല്‍ മാത്രമേ റീഫണ്ട് ലഭിക്കൂ. മൈ ബുക്കിംഗ് എന്ന ഓപ്ഷനില്‍ ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. എന്നാല്‍ റീഫണ്ട് ലഭിക്കണമെങ്കില്‍ ടിക്കറ്റ് ഡെപ്പോസിറ്റ് റസീറ്റ് അഥവാ ടിഡിആര്‍ ഫയല്‍ ചെയ്യണമെന്നാണ് ചട്ടം. ടിക്കറ്റിന്‍റെ വിവരങ്ങള്‍, യാത്രക്കാരുടെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ നല്കി ടിഡിആര്‍ ഫയല്‍ ചെയ്യാം

ഐആര്‍സിടിസിയുടെ വെബ്സൈറ്റില്‍ കയറി ടിഡിആര്‍ ഫയല്‍ ചെയ്യുമ്ബോള്‍ യാത്രക്കാരുടെ വിവരങ്ങള്‍, ടിക്കറ്റിന്‍റെ വിശദവിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ നല്കിയ ശേഷം എന്തുകൊണ്ടാണ് ടിഡിആര്‍ ഫയല്‍ ചെയ്യുന്നത് എന്ന കാരണം കൂടി തന്നിരിക്കുന്ന ബോക്സില്‍ നിന്നും തെരഞ്ഞെടുത്ത് സമര്‍പ്പിക്കണം.
അതേസമയം  നിങ്ങള്‍ യാത്ര തുടങ്ങിയ ശേഷമാണ് ട്രെയിൻ വൈകിയോടുന്നതെങ്കില്‍ ഒരുതരത്തിലുള്ള റീഫണ്ടും റെയില്‍വേയില്‍ നിന്ന് ലഭിക്കില്ല എന്ന കാര്യം മറക്കരുത്.
വൈകിയോടുന്ന ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഐആര്‍സിടിസി ഭക്ഷണം സൗജന്യമായി നല്കുന്നു. ണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയോടുന്ന ശതാബ്ദി, രാജധാനി, തുരന്തോ എന്നിവ ഉള്‍പ്പെടുന്ന എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ആണ് ഈ ട്രെയിനിലെ സൗജന്യ ഭക്ഷണ സൗകര്യം ലഭിക്കുക.

Back to top button
error: