1. കല്‍പ, ഹിമാചല്‍ പ്രദേശ്
ഷിംല-കാസ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന കിന്നൗര്‍ ജില്ലയിലെ നദീതീര ഗ്രാമമാണ് കല്‍പ. ഇവിടെ ധാരാളം ആപ്പിള്‍ തോട്ടങ്ങള്‍ ഉണ്ട്. ഇതൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രിയപ്പെട്ട വേനല്‍ക്കാല കേന്ദ്രങ്ങളിലൊന്നായിരുന്നു കല്‍പ. ശൈത്യകാലത്ത് ഗ്രാമത്തില്‍ മഞ്ഞുവീഴ്ചയും ഉണ്ടാകുന്നു.
2. മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം മേഘാലയയിലെയിലെ മൗലിനോംഗ്. ‘ദെെവത്തിന്റെ സ്വന്തം പൂന്തോട്ടം’ എന്ന വിശേഷണവും ഈ ഗ്രാമതതിന് ഉണ്ട്. യാത്ര മാസികയായ ഡിസ്കവര്‍ ഇന്ത്യ ഈ ഗ്രാമത്തെ 2003ലാണ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് പ്രഖ്യാപിച്ചത്.
3. കൊല്ലങ്കോട്
പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കൊല്ലങ്കോട്. പ്രശസ്‌തമായ കാച്ചാംകുറിശ്ശി ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
4. മാത്തൂര്‍ വില്ലേജ്, കന്യാകുമാരി, തമിഴ്‌നാട്
കന്യാകുമാരിയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് മാത്തൂര്‍. ഇവിടെ കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം.
5. വരംഗ ഗ്രാമം, കര്‍ണാടക
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കിലെ ഒരു മനോഹരമായ ഗ്രാമമാണ് വരംഗ . ഇത് ഒരു മലയോര പ്രദേശമാണ്.
6. ഗോര്ഖി ഖോല, ഡാര്‍ജിലിംഗ്, പശ്ചിമ ബംഗാള്‍
ഡാര്‍ജിലിംഗ് ജില്ലയിലെ മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് ഗോര്‍ഖി. ഡാര്‍ജിലിംഗിനും സിക്കിമിനും ഇടയിലുള്ള താഴ്‌വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
7. ജിരംഗ് വില്ലേജ്, ഒഡീഷ
തെക്കൻ ഒഡീഷയിലെ ചന്ദ്രഗിരിയിലാണ് ജിരംഗ് സ്ഥിതി ചെയ്യുന്നത്. ബുദ്ധമത പറുദീസയെന്നാണ് ഈ ഗ്രാമത്തെ അറിയപ്പെടുന്നു.
8. സീറോ വില്ലേജ്, അരുണാചല്‍ പ്രദേശ്
അരുണാചല്‍ പ്രദേശിലെ ഏറ്റവും പഴക്കമുള്ള ഗ്രാമമാണ് സീറോ. വേനല്‍ക്കാലത്തും ഇവിടെ തണുത്ത കാലാവസ്ഥയാണ്. പെെൻ മരങ്ങള്‍, കുന്നുകള്‍, നെല്‍പ്പാടങ്ങള്‍ എന്നിവ ഇവിടെയുണ്ട്.
9. മന, ഉത്തരാഖണ്ഡ്
ഇന്ത്യ- ചെെന അതിര്‍ത്തിയിലെ അവസാന ഇന്ത്യൻ ഗ്രാമമാണ് മന. ചമോലി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
10. ഖിംസര്‍ വില്ലേജ്, രാജസ്ഥാൻ
രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമമാണ് ഖിംസര്‍ ഗ്രാമം. താര്‍ മരുഭൂമിയുടെ മറഞ്ഞിരിക്കുന്ന ഖിംസര്‍ യഥാര്‍ത്ഥത്തില്‍ മരുപ്പച്ച പോലെയുള്ള ഒരു ഗ്രാമമാണ്.