IndiaNEWS

ഹര്‍ജി പ്രശസ്തിക്കു വേണ്ടി മാത്രം; അരിക്കൊമ്പന്‍ വിഷയത്തില്‍ റെബേക്കയെ വിമര്‍ശിച്ച് കോടതി

ചെന്നൈ: ഒറ്റയാന്‍ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി കൊച്ചി സ്വദേശി റെബേക്ക ജോസഫിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിമര്‍ശനം. ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് പറയാനാകില്ലെന്നും ഹര്‍ജി പ്രശസ്തിക്കു വേണ്ടി മാത്രമാണെന്നും കോടതി വിമര്‍ശിച്ചു.

റെബേക്കയുടെ ഹര്‍ജിയില്‍, കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് കോടതി ആദ്യം തടഞ്ഞിരുന്നു. തുടര്‍ന്ന് കളക്കാട്മുണ്ടന്‍തുറൈ കടുവസങ്കേതത്തിലേക്കു പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതോടെ ആനയെ തുറന്നുവിടാന്‍ കോടതി അനുവദിച്ചിരുന്നു.

Signature-ad

ആനയെ മതികെട്ടാന്‍ചോല മേഖലയില്‍ വിടണമെന്നാവശ്യപ്പെട്ടിയിരുന്നു റെബേക്ക ജോസഫ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് അരിക്കൊമ്പനെ തുറന്നുവിടുന്നത് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആദ്യം തടഞ്ഞത്. ആനയെ കേരളത്തിനു കൈമാറണമെന്നാവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകന്‍ ഗോപാല്‍ നല്‍കിയ ഹര്‍ജിയും ഇന്നലെ കോടതിയുടെ പരിഗണനയ്‌ക്കെത്തിയിരുന്നു.

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്ന് കമ്പത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. കാട്ടാനയെ വൈകിട്ടോടെ തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട് മുണ്ടന്‍തുറൈ കടുവസങ്കേതത്തിലെത്തിച്ചു.

 

Back to top button
error: