IndiaNEWS

‘കണവന്‍ കണ്‍കണ്ട ദൈവം’! വിവാഹം കഴിഞ്ഞ് 20-ാം ദിവസം കാമുകനൊപ്പം ഭാര്യയെ ‘ഒളിച്ചോടിച്ച്’ ഭര്‍ത്താവ്

മുംബൈ: വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം ഭാര്യയെ കാമുകനോടൊപ്പം പോകാന്‍ സഹായിച്ച് ഭര്‍ത്താവ്! സത്താറ ജില്ലയിലെ ബീച്ച്കിലയിലാണ് സംഭവം. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് പ്രിയങ്കകുമാരി ഭര്‍ത്താവ് സനോജ് കുമാറിനോട് തുറന്നുപറയുകയായിരുന്നു. തുടര്‍ന്നാണ് കാമുകനോടൊപ്പം പോകാന്‍ ഭര്‍ത്താവ് അനുവാദം നല്‍കിയത്.

മേയ് 10 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്കകം ഭാര്യ സന്തുഷ്ടയല്ലെന്ന സനോജിന് മനസിലായി. തുടര്‍ന്ന് ചോദിച്ചപ്പോള്‍ മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് ഇതിന് സമ്മതിച്ചത് എന്നും ഇവര്‍ പറഞ്ഞു. പ്രിയങ്കയുടെ സങ്കടം തിരിച്ചറിഞ്ഞ സനോജ്, അവരെ കാമുകന്‍ ജിതേന്ദ്രയ്‌ക്കൊപ്പം പറഞ്ഞുവിട്ടു.

Signature-ad

എന്നാല്‍, ഇരുവരെയും പിടികൂടി നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഈ ബന്ധത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും തനിക്ക് എതിര്‍പ്പില്ലെന്നും സനോജ് പറഞ്ഞുവെന്ന് പോലീസ് അറിയിച്ചു.

 

Back to top button
error: