ബംഗളൂരു:എലിവിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു.കാസർകോട് ബെണ്ടിച്ചാൽ പി വി ഹൗസിലെ അശ്റഫ് – സാഹിറ ദമ്ബതികളുടെ മകൻ സിയാദ് (19) ആണ് മരിച്ചത്.
ബംഗളൂരുവിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. അതിനിടെയാണ് വെള്ളിയാഴ്ച വൈകിട്ട് സിയാദിനെ എലിവിഷം അകത്ത് ചെന്ന നിലയില്‍ അവശ നിലയില്‍ കണ്ടെത്തിയത്.ചികിത്സയ്ക്കിടെ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.