CrimeNEWS

സഹോദരങ്ങളുടെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊന്നു; പോലീസെത്തിയപ്പോള്‍ വാട്ടര്‍ടാങ്കിന് മുകളില്‍ കയറി പ്രതിഷേധം

ലഖ്‌നൗ: സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പിടിയില്‍. ഉത്തര്‍പ്രദേശ് കാന്‍പുരിലെ ഗോവിന്ദ്പുരിലാണ് സംഭവം. സഹോദരങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ യുവതി വെള്ളടാങ്കിനു മുകളില്‍ കയറിനിന്ന് പ്രതിഷേധിച്ചു.

ഭര്‍ത്താവ് ഷക്കീലി(40)നെ കാണാനില്ലെന്ന് കാട്ടി ഭാര്യ അഫ്‌സാന ഏപ്രില്‍ 30 നാണ് ഗോവിന്ദ്പുര്‍ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം തുടങ്ങിയ പോലീസ് ഷക്കീലിന്റെ ബൈക്ക് പാണ്ടു നദിയില്‍നിന്ന് കണ്ടെടുത്തു. പിന്നാലെ ഫത്തേപുരില്‍നിന്ന് മൃതദേഹവും കണ്ടെത്തി.

Signature-ad

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭാര്യാസഹോദരന്‍മാരായ സാദും അയൂബും സംശയനിഴലിലായി. പോലീസ് ഇവരെ പിടികൂടാനെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയും സഹോദരങ്ങളും ചേര്‍ന്ന് ഷക്കീലിനെ കൊലപ്പെടുത്തുകയായിരുന്നു.

ഷക്കീലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് യുവതി തന്നെയാണെന്ന് പോലീസ് പറഞ്ഞു. ശേഷം സഹോദരങ്ങളുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. സഹോദരങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ യുവതി വെള്ളടാങ്കിനു മുകളില്‍ കയറിനിന്ന് പ്രതിഷേധിച്ച യുവതിയെ ഏറെ നേരം പണിപ്പെട്ടാണ് പോലീസ് താഴെയിറക്കിയത്. ഒടുവില്‍ യുവതി കുറ്റം സമ്മതിച്ചു. പിന്നാലെ മൂവരെയും കസ്റ്റഡിയില്‍ എടുത്തു.

Back to top button
error: