അമരാവതി: ആന്ധ്രപ്രദേശിലെ പടക്ക ഗോഡൗണില്‍ വൻ സ്ഫോടനം. സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.
തിരുപ്പതിയിലെ കൊവ്വക്കൊള്ളി ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.സ്ഫോടന സമയത്ത് അഞ്ചുപേരാണ് ഗോഡൗണില്‍ ജോലി ചെയ്തിരുന്നത്. മൂന്നു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എദു കൊണ്ടലു (40), ശങ്കരയ്യ (32), നാഗേന്ദ്ര (25) എന്നിവരാണ് മരിച്ചത്.
സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങള്‍ മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan