HealthLIFE

ക്ഷീണം, തലവേദന, ഉന്മേഷക്കുറവ്… കാരണം ഇതാകാം… പരിഹാരമുണ്ട്…

രീരത്തിന് നിരവധി വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് പോഷകങ്ങൾ എന്നിവ നിശ്ചിത അളവിൽ ആവശ്യമാണ്. എന്നാൽ പലരിലും അയേണിൻറെ കുറവ് കാണപ്പെടാം. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച എന്ന് അറിയപ്പെടുന്നത്. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണ് അനീമിയ. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോ​ഗ്ലോബിൻ. ഈ ഹീമോ​ഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ, തലക്കറക്കം, തലവേദന, വിളറിയ ചർമ്മം തുടങ്ങിയവയൊക്ക ആണ് വിളർച്ച ഉള്ളവരിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങൾ.

അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഹീമോഗ്ലോബിൻറെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജൻറെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. അത്തരത്തിൽ ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

  1. ചിയ സീഡ്സ് അഥവാ ചിയ വിത്തുകൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തെക്കേ അമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന സിൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ഇത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളമടങ്ങിയ ഇവ വിളർച്ച തടയാൻ സഹായിക്കും.
  2. ഡ്രൈഡ് ആപ്രിക്കോട്ട് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. അയേണിനാൽ സമ്പുഷ്ടമായ ഇവ വിളർച്ച തടയാൻ സഹായിക്കും. 100 ഗ്രാം ഡ്രൈഡ് ആപ്രിക്കോട്ടിൽ 2.7 മില്ലിഗ്രാം അയേൺ അടങ്ങിയിട്ടുണ്ട്. ആപ്രിക്കോട്ടിൽ ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
  3. കശുവണ്ടിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. അയേണും ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ ഇവ വിളർച്ചയെ തടയാൻ സഹായിക്കും. 100 ഗ്രാം കശുവണ്ടിയിൽ 6.6 മില്ലിഗ്രാം അയേൺ അടങ്ങിയിട്ടുണ്ട്.
  4. ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്പിൻറെ അംശം ധാരാളം അടങ്ങിയതിനാൽ ഇവ വിളർച്ചയെ തടയാൻ സഹായിക്കും.
  5. ബീറ്റ്റൂട്ട് ആണ് അഞ്ചാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ബീറ്റ്റൂട്ട് വളരെ പോഷകഗുണമുള്ളതും അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ നിറഞ്ഞതുമാണ്. ബീറ്റ്റൂട്ട് ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പ്, ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകൾ തുടങ്ങിയവയും ബീറ്റ്‌റൂട്ടിൽ ധാരാളം അടങ്ങിയിരിക്കുന്നു.
  6. മാതളം ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിൻറെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാൻ സഹായിക്കും.
Signature-ad

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: