KeralaNEWS

പൂഞ്ഞാറും മണിമലയലും എല്‍.ഡി.എഫ്; കോട്ടയത്ത് യു.ഡി.എഫ്.

കോട്ടയം: പൂഞ്ഞാര്‍ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പെരുനിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബിന്ദു അശോകനാണ് വിജയിച്ചത്. ജനപക്ഷം സ്ഥാനാര്‍ഥിയായി മത്സരിച്ച ശാന്തി ജോസിനെയും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മഞ്ജു ജെയ്മോനെയുമാണ് ബിന്ദു അശോകന്‍ പരാജയപ്പെടുത്തിയത്.

മണിമല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഉജ്വല വിജയം. മണിമല മുക്കല വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉജ്വല വിജയം നേടിയത്. എല്‍ഡിഎഫിലെ സുജ ബാബുവാണ് ഇവിടെ വിജയിച്ചത്. 127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുജയുടെ വിജയം.

Signature-ad

അതേസമയം, കോട്ടയം നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം. യുഡിഎഫ് സ്ഥാനാര്‍ഥിയായ സൂസന്‍ കെ.സേവ്യറാണ് വിജയിച്ചത്. നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുകന്യ സന്തോഷിനെയാണ് സൂസന്‍ കെ. സേവ്യര്‍ പരാജയപ്പെടുത്തിയത്. ആന്‍സി സ്റ്റീഫന്‍ തെക്കേ മഠത്തിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. സൂസന്‍ കെ.സേവ്യര്‍ വിജയിച്ചതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമാകില്ലെന്ന് ഉറപ്പായി. 52 വാര്‍ഡുകളുള്ള കോട്ടയം നഗരസഭയില്‍ നിലവില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 വാര്‍ഡുകള്‍ വീതമായിരുന്നു. എട്ട് 38ാം വാര്‍ഡ് അംഗം ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

 

 

Back to top button
error: