തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് രണ്ടു പേര് ഒഴുക്കില്‍ പെട്ടു മരിച്ചു.ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.
മൂലമറ്റം സജി ഭവനില്‍ ബിജു (54), സന്തോഷ് ഭവനില്‍ സന്തോഷ് (56) എന്നിവരാണ് മുങ്ങി മരിച്ചത്.ത്രിവേണി സംഗമത്തില്‍ കുളിച്ചുകൊണ്ടിരുന്ന കുട്ടികളോടൊപ്പം എത്തിയതായിരുന്നു ഇവര്‍.അതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തില്‍നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു.