വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമപഞ്ചായത്ത് അരണപ്പാറ വാകേരിയിലെ മുകുന്ദ മന്ദിരം പി കെ തിമ്മപ്പൻ(50) കട ബാദ്ധ്യത മൂലം ജീവനൊടുക്കി. ശനിയാഴ്ച രാവിലെ മുതൽ തിമ്മപ്പനെ കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തി എങ്കിലും കാണാത്തതിനെ തുടർന്ന് തിരുനെല്ലി പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇന്ന് രാവിലെ 9.30 മണിയോടെ തിമ്മപ്പൻ്റെ കൃഷിയിടത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കുടുംബ സ്വത്തായി അഞ്ച് ഏക്കർ വയലും നാല് ഏക്കർ കരഭൂമിയുമാണുള്ളത്. കൃഷിയിലുണ്ടായ നഷ്ടത്തെ തുടർന്ന് 10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്.
പിന്നോക്ക വികസന കോർപ്പറേഷനിൽ മൂന്ന് ലക്ഷം രൂപയും.തിരുനെല്ലി സർവ്വീസ് സഹകരണ ബേങ്കിലും സ്വകാര്യ വ്യക്തികൾക്കുമായി ലക്ഷക്കണക്കിന് രൂപയുടെ കടബാദ്ധ്യതയാണുള്ളത്. കടം വീട്ടാനായി സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിൽപ്പന നടത്തുകയും ചെയ്തിരുന്നു. മുകുന്ദമന്ദിരം പരേതനായറിട്ടയേർട്ട് അധ്യാപകൻ വി.കെ കൃഷ്ണൻ ജെട്ടിയുടെയും ദേവകിയമ്മയുടെയും മകനാണ്. ഭാര്യ ശ്രീജ. മക്കൾ: വിദ്യാത്ഥികളായ ഗൗതം ക്യഷ്ണ, കാർത്തിക് ക്യഷ്ണ, ലക്ഷ്മി പ്രിയ. മൃതദേഹം വയനാട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.