CrimeNEWS

കാട്ടാക്കട കോളജിലെ ആള്‍മാറാട്ടത്തില്‍ കേസെടുത്തിട്ട് ഒരാഴ്ച; പ്രതികളെ ചോദ്യം ചെയ്യാത പോലീസ്

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടത്തില്‍ ഇനിയും പ്രതികളെ പിടികൂടാതെ പോലീസ്. കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളായ മുന്‍ പ്രിന്‍സിപ്പലിനെയും എസ്എഫ്‌ഐ നേതാവിനെയും ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ല. മൊഴികളും രേഖകളും മുഴുവന്‍ പരിശോധിച്ചു കഴിഞ്ഞിട്ടില്ലെന്നാണ് വിശദീകരണം. കോളജ് തെരഞ്ഞെടുപ്പില്‍ കൗണ്‍സിലറായി ജയിച്ച അനഘക്കു പകരം എസ്എഫ്‌ഐ നേതാവ് എ വിശാഖിന്റെ പേരാണ് മുന്‍ കോളജ് പ്രസിന്‍സിപ്പല്‍ ജി.ജെ.ഷൈജു സര്‍വ്വകലാശാലക്ക് നല്‍കിയത്. തട്ടിപ്പ് പുറത്തുവന്ന് കാട്ടാക്കട പോലീസ് കേസെടുത്തിട്ട് ഒരാഴ്ചയാകുന്നു. കേസിലെ പ്രതികളായ മുന്‍ പ്രിന്‍സിപ്പല്‍ ടി.ജെ.ഷൈജു, ആള്‍മാറാട്ടം നടത്തിയ എസ്എഫ്‌ഐ നേതാവ് വിശാഖ് എന്നിവരെ ഇതേവരെ ചോദ്യം പോലും ചെയ്തിട്ടില്ല.

പരാതി നല്‍കിയ സര്‍വ്വകലാശാല രജിസ്‌ട്രേററുടെയും നിലവിലെ പ്രിന്‍സിപ്പലിന്റെയും , കോളജില്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ റിട്ടേണിംഗ് ഓഫീസറുടെയും മൊഴി മാത്രമാണ് ഇതേ വരെ രേഖപ്പെടുത്തിയത്. തട്ടിപ്പ് നടന്നതിനുള്ള തെളിവുകള്‍ ഇതിനകം പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് കോളജിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. ആരോമലും അനഘയുമാണ് കൗണ്‍സിലറായി വിജയുച്ചതെന്ന രേഖ റിട്ടേണിംഗ് ഓഫീസര്‍ കൈമാറി. വിശാഖിന്റെ പേര് കൈമാറിയതിനെ കുറിച്ച് അറിയില്ലെന്നാണ് അധ്യാപകന്റെ മൊഴി. കോളജില്‍ നിന്നും അനഘക്കു പകരം വിശാഖിന്റെ പേര് രേഖപ്പെടുത്തി സര്‍വ്വകലാശാലക്ക് മുന്‍കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പെര്‍ഫോമയും പോലീസിന് ലഭിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു മാസത്തിനുള്ളില്‍ വ്യക്തിപരമായ കാരണത്താല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുന്നുവെന്നെഴുതി അനഘ നല്‍കിയ രാജി കത്തും പോലീസിന് കോളജ് കൈമാറി. ഇനി അനഘയുടെ മൊഴിയാണ് നിര്‍ണായകം. ഇത്തരമൊരു കത്തെഴുതിയിട്ടുണ്ടോ, കത്തെഴുതാന്‍ സമ്മര്‍ദ്ദമുണ്ടായോ എന്ന് വിശദമാക്കേണ്ടത് അനഘയാണ്. ഒപ്പം വിജയിച്ച ആരോമലിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും

Signature-ad

പ്രതികളെ ചോദ്യം ചെയ്യാന്‍ ആവശ്യമായ രേഖകള്‍ കൈവശമുണ്ടായിട്ടും എന്തുകൊണ്ട് വൈകുന്നവെന്നാണ് ആരോപണമുയരുന്നത്. ആള്‍മാറാട്ടത്തിന് പിന്നില്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് അന്വേഷണത്തിലെ മെല്ലെ പോക്ക്. ഇതിനിടെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടാനുള്ള സാധ്യതയുമേറെ. എന്നാല്‍ വ്യക്തമായ രേഖകളില്ലാതെ തുടര്‍നടപടിയിലേക്ക് നീങ്ങിയാല്‍ തിരിച്ചയടിയുണ്ടാകുമെന്നതിലാണ് കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നതെന്നാണ് പോലീസ് വിശദീകരണം.

Back to top button
error: