IndiaNEWS

സുഹൃത്ത് അര്‍ബുദം ബാധിച്ചു മരിച്ചു; ചിതയില്‍ ചാടി യുവാവ് ജീവനൊടുക്കി

ലഖ്‌നൗ: അര്‍ബുദം ബാധിച്ച് മരിച്ച സുഹൃത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവ് ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ചടങ്ങ് കഴിഞ്ഞ് ബന്ധുക്കള്‍ മടങ്ങാന്‍ തുടങ്ങുന്നതിനിടെ ഇയാള്‍ ചിതയിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആനന്ദ് (40) എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ അടുത്ത സുഹൃത്തായിരുന്നു നാഗ്ല ഖാന്‍ഗര്‍ സ്വദേശി അശോക് (42). അര്‍ബുദ ബാധിതനായിരുന്ന അശോക് ശനിയാഴ്ച രാവിലെയാണ് മരിച്ചത്. രാവിലെ 11 മണിയോടെ യമുനയുടെ തീരത്ത് അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടന്നു. ചടങ്ങില്‍ ആനന്ദും പങ്കെടുത്തിരുന്നു.

Signature-ad

ആളുകള്‍ ശ്മശാനസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍, ആനന്ദ് പെട്ടെന്ന് ചിതയിലേക്ക് ചാടി. ഇത് കണ്ട ചിലര്‍ ആനന്ദിനെ ചിതയില്‍ നിന്ന് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്ര മെഡിക്കല്‍ കോളജിലക്ക് റഫര്‍ ചെയ്തു. എന്നാല്‍ ആഗ്രയിലേക്കുള്ള യാത്രാമധ്യേ ആനന്ദ് മരിച്ചതായി സിര്‍സഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) പ്രവീണ്‍ തിവാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: